മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു നടി മോഹിനി. അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നടി ഒരു ഇടവേളക്ക് ശേഷം ചിത്രം വേഷത്തിലൂടെ തിരിച്ചു വരുകയായിരുന്നു. എങ്കിലും താരം ആദ്യ കാലങ്ങളില്‍ വേഷമിട്ട പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് നടി പ്രീയപ്പെട്ടവളായി മാറി കഴിഞ്ഞിരുന്നു.
ഇപ്പോള്‍ അഭിനയത്തില്‍ മോഹിനി സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. അനിരുദ്ധ്, അദ്വൈത് എന്നിങ്ങനെ രണ്ട് മക്കളാണ് മോഹിനിക്ക്. എപ്പോഴും മക്കളോട് നല്ല സുഹൃത്തിനെ പോലെയാണ് പെരുമാറാറെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി മതം മാറിയതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ പുതിയ പേരും താരം സ്വീകരിച്ചിരുന്നു. മതം മാറിയതിനെക്കുറിച്ച് മോഹിനി നടത്തിയ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളിലെല്ലാം താരം ഇതേക്കുറിച്ച് പറയാറുണ്ട്. മോഹിനിയുടെ മതപരിവര്‍ത്തന വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മോഹിനി ചെയ്യുന്ന കാര്യങ്ങളില്‍ ഒരു സന്തോഷമോ സമാധാനമോ ലഭിച്ചിരുന്നില്ല, അങ്ങനെ വിഷാദത്തിലേക്ക് പോവുകയായിരുന്നു, പിന്നീട് ആണ് മറ്റൊരു മതം സ്വീകരിച്ചതെന്ന് നടി പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതത്തില്‍ പോലും സംതൃപ്തയല്ലാത്ത അവസ്ഥ വന്നതോടെ തളര്‍ന്നു, പിന്നെ ശാരീരികമായും പ്രശ്നങ്ങള്‍ വന്നുതുടങ്ങി ഇനി അധികം നാളുണ്ടാവില്ലെന്ന് വരെ കേള്‍ക്കേണ്ടി വന്നുവെന്നും താരം പറയുന്നു.
ഇതിനിടെ താന്‍ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും മോഹിനി പറഞ്ഞത്. ഭര്‍ത്താവുമായി വേര്‍പിരിയാനായി തീരുമാനിച്ചുവെങ്കിലും നമ്മള് ചെയ്യുന്നത് തെറ്റാണ്, നമ്മള് പിരിയേണ്ടവരെല്ലന്ന് മനസ്സിലാക്കി ഇരുവരും വീണ്ടും ഒന്നാവുകയായിരുന്നു. പള്ളിയില്‍ വെച്ച് വീണ്ടും വിവാഹിതരാവുകയായിരുന്നു. അതിന് ശേഷമായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് താരം പറഞ്ഞു.