ഒരു കാലത്ത് നായിക വേഷത്തില്‍ തിളങ്ങിയ നടിയാണ് മന്യ. താരം അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകര്‍ ആകാംഷയോടെ കാണുന്ന സിനിമകളാണ് ഇവ. ജോക്കര്‍ എന്ന ചിത്രത്തില്‍ നായിക മന്യ ആയിരുന്നു. ഈ ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
ലോഹിതാദാസ് സംവിധാനം ചെയ്ത ജോക്കര്‍ വന്‍ വിജയം നേടിയിരുന്നു.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വിദേശത്താണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷം പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. തന്റെ പഴയ കാല ഓര്‍മ്മയും നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മന്യ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവമാണ് വെളിപ്പെടുത്തുന്നത്. മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ രഹസ്യവും നടി പറയുന്നുണ്ട്.
ഒരിക്കല്‍ മമ്മൂക്ക തന്നെയാണ് മന്യയുടെ അടുത്ത് കൂളിങ് ഗ്ലാസിന്റെ രഹസ്യം തുറന്ന് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറിതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്, മന്യ പറഞ്ഞു.
അതേസമയം മമ്മൂട്ടി കുറിച്ച് ആദ്യമൊക്കെ കേട്ടത് നല്ല ദേശ്യക്കാരനാണ് എന്നൊക്കെയാണ്, എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ ഒന്നുമല്ലെന്ന് മനസിലായി, നല്ല വ്യക്തയാണ്. ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല, അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹം താരം പറഞ്ഞു.