പല കാര്യങ്ങളും പഠിക്കാന്‍ പറ്റുന്നുണ്ട്, വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും പെരുമാറുന്നുണ്ട്; പുതിയ വിശേഷം പങ്കുവെച്ച് നടി മഞ്ജുഷ

ഇതുവരെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു പരമ്പരയാണ് സ്വാന്തനം. ഇതിന്റെ കഥയും കഥാപാത്രങ്ങളും എല്ലാമാണ് ഈ സീരിയലിന്റെ പ്രത്യേകത. സാധാരണ കണ്ടുവരുന്ന സീരിയലുകളില്‍ നിന്ന് വേറിട്ട വഴിയിലൂടെ ആയിരുന്നു സാന്ത്വനത്തിന്റെ യാത്ര. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ ഈ പരമ്പരയിലേക്ക് പുതിയൊരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ്. കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നായികയായിട്ടാണ് മഞ്ജുഷ എത്തിയത്. ഈ പരമ്പരയിലേക്ക് എത്തിയതിനെ കുറിച്ചാണ് താരം ഇപ്പോള്‍ പറയുന്നത്.


‘സാന്ത്വനത്തിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ ഓഡീഷന്‍ പോലും ഉണ്ടായിരുന്നില്ല. ലൊക്കേഷനിലേക്ക് ചെന്നപ്പോള്‍ ഉടന്‍ തന്നെ റെഡിയായി വന്നാല്‍ സീന്‍ എടുക്കാമെന്നാണ് പറഞ്ഞത്. ക്ഷണം വന്നപ്പോള്‍ പോകാന്‍ ഒരുപാട് മടിയായിരന്നു. മെലിഞ്ഞിരിക്കുന്നത് കൊണ്ട്.’ ‘പക്ഷെ അവര്‍ക്കും കണ്ണന്റെ കഥാപാത്രത്തിന് ചേരുന്ന വലിപ്പത്തിലുള്ള പെണ്‍കുട്ടിയെയായിരുന്നു വേണ്ടിയിരുന്നത്. അവിടെ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്.’

‘പല കാര്യങ്ങളും പഠിക്കാന്‍ പറ്റുന്നുണ്ട്. വലിപ്പം ചെറുപ്പം ഇല്ലാതെ എല്ലാവരും പെരുമാറുന്നുണ്ട്. മുമ്പും നിരവധി തവണ സിനിമയിലേക്കും മറ്റും ക്ഷണം ലഭിച്ചിരുന്നു. ചിലതിനൊക്കെ പോയിരുന്നു. നേരില്‍ കാണുമ്പോള്‍ വലിപ്പമില്ലാത്തതിനാല്‍ റിജക്ട് ചെയ്യും.”പിന്നെ ഞാന്‍ മനപൂര്‍വം ക്ഷണം ലഭിച്ചാലും പോകാതെയായി.

കൂടാതെ സീരിസുകള്‍ ചെയ്യാനെല്ലാം മടിയായി തുടങ്ങി ഇത്തരം കമന്റ്‌സുകള്‍ കാരണം. അങ്ങനെയിരിക്കെ ഒരിക്കല്‍ ശ്രീനിവാസന്‍ സാറിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം ഒരുപാട് മോട്ടിവേറ്റ് ചെയ്തു മഞ്ജുഷ പറഞ്ഞു.