അമ്മ യാത്രയായി, നടി മാലാ പാര്‍വതിയുടെ അമ്മ ഡോ കെ ലളിത അന്തരിച്ചു

 

നടി മാലാ പാര്‍വതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. പട്ടം എസ്‌യുടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മാലാ പാര്‍വതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അമ്മയുടെ മരണ വാര്‍ത്ത മാലാ പാര്‍വതി പറഞ്ഞത്.

മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ.. അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം ടഡഠ ഹോസ്പിറ്റലില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതല്‍, ചികിത്സയിലായിരുന്നു. ലിവറില്‍ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങള്‍ക്ക് പരിചരിക്കാന്‍, ശ്രുശ്രൂഷിക്കാന്‍ ,22 ദിവസമേ കിട്ടിയൊള്ളു മാലാ പാര്‍വതി കുറിച്ചു.

മാലാ പാര്‍വതി അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്.തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജ്,വിമന്‍സ് കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് താരം പഠിച്ചത്. സൈക്കോളജിയില്‍ എംഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ടെലിവിഷന്‍ അവതാരകയാവുന്നത്.