എപ്പോഴും വാര്‍ത്തകളില്‍ വരുന്ന ഒരു പേരാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ. പൊളിറ്റിക്കല്‍ വിഷയങ്ങളിലും മറ്റ് സോഷ്യല്‍ വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായം വെട്ടിത്തുറന്നു പറയാറുണ്ട് നടി. അതിനാല്‍ തന്നെ ജീവിതത്തില്‍ ഏറെ വിവാദങ്ങളിലും ഈ നടി പെട്ടു. എന്നാല്‍ എവിടെയും തന്റെതായ നിലപാട് തുറന്നു പറയാനുള്ള കങ്കണയുടെ ആ ധൈര്യത്തെ പ്രശംസിച്ചും ആളുകള്‍ എത്താറുണ്ട്. ഇപ്പോള്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ പറയുന്നു.
വിദ്വേഷ പോസ്റ്റുകളുടെ പേരില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിരുന്നു. ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിലക്ക് നീങ്ങിയത്. ഇതിന് ശേഷം വീണ്ടും ട്വിറ്റര്‍ അക്കൗണ്ടില്‍ സജീവം ആവുകയായിരുന്നു നടി.
I am a sensitive n sensible person not a political person,I was asked to join politics many times I didn’t but those who hate my light they need to justify their hate/fear,they reason that they hate my political ideologies,ha ha whatever helps them get through the day 🥰🙏 https://t.co/7nm5omfnSe
— Kangana Ranaut (@KanganaTeam) January 31, 2023
വിവരവും വിവേകവും ഉള്ള ആളാണ് താനെന്നും വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. പഠാനുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റര്‍ മറുപടികളില്‍ ആയിരുന്നു ഈ പ്രതികരണം.
‘നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ പൊരുത്തപ്പെടുന്നില്ല, പക്ഷേ ഇന്ന് ഈ സ്ത്രീയോടുള്ള ഭ്രാന്തമായ ബഹുമാനമാണ്’, എന്നായിരുന്നു ഉര്‍ഫിയുടെ ട്വീറ്റ്. ഇതിന് ‘ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവും ഉള്ള ആളാണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ പലരും എന്നോട് ആവശ്യയപ്പെട്ടിരുന്നെങ്കിലും ഞാനതിന് തയ്യാറായില്ല. എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് അവര്‍ക്കെന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ലെന്നാണ്. ഹ..ഹ.. ഒരു ദിവസം കടന്നുപോകാന്‍ അങ്ങനെയെങ്കിലും ഇതവരെ സഹായിക്കട്ടെ’; എന്നായിരുന്നു കങ്കണയുടെ മറുപടി.