കേരളത്തില്‍പോലും ആരാധകരുള്ള താര ദമ്പതികള്‍ ആണ് ജ്യോതികയും സൂര്യയും. പലപ്പോഴും ഇവരുടെ പരസ്പര സ്‌നേഹവും ബഹുമാനമെല്ലാം കണ്ട് അസൂയ പോലും തോന്നിയിട്ടുണ്ട്. അത്രയ്ക്കും മികച്ച ജോഡികളാണ് ഇരുവരും. എപ്പോഴും പരസ്പര സപ്പോര്‍ട്ട് ചെയ്തു കൊണ്ടാണ് സൂര്യയും ജ്യോതികയും. അതുകൊണ്ടുതന്നെ ജീവിതത്തിലും ഇവര്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞു.
#Suriya #jyothika daughter #Diya #dev latest picture #Suriya42 #Suriya42Update #Suriya44 pic.twitter.com/x8sXojci6L
— BlackPeppernews (@BPNEWZ) February 7, 2023
ഇവരുടെ മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിത്താരങ്ങളാണ്. ഇപ്പോഴിതാ പുതിയ വളര്‍ത്തുനായ താലോലിക്കുന്ന ജ്യോതികയുടെ മക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ജ്യോതിക നായ കുട്ടിയെ മടയില്‍ ഇരുത്തി താലോലിക്കുന്നതും മകന്‍ ഒരു വര്‍ശത്ത് ചിരിച്ചുകൊണ്ട് ഇരിക്കുന്നതും മകള്‍ മറുവശത്ത് ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. അതേസമയം മകള്‍ ദിയക്ക് ജ്യോതികയുടെ അതേ ഫേസ് കട്ടാണെന്ന് ആരാധകര്‍ പറയുന്നു.
എന്തൊരു ക്യൂട്ട് ആണ് ഈ അമ്മയും മക്കളും എന്നും ആരാധകര്‍ പറഞ്ഞു. എന്തായാലും താരങ്ങളുടെ പുതിയ കുടുംബ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സൂര്യ ഇന്നും അഭിനയരംഗത്ത് തുടരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാതല്‍ ദ് കോര്‍ എന്ന ചിത്രമാണ് ജ്യോതികയുടെ ഏറ്റവും പുതിയത്. ഹിന്ദി സിനിമയിലും നടി അഭിനയിക്കുന്നുണ്ട് .