ബാലതാരമായി ചിത്രങ്ങളില്‍ എത്തി ആടി തകര്‍ത്ത താരമാണ് എസ്താര് അനില്‍. പിന്നീട് ഓള് എന്ന ചിത്രത്തിലെ നായികാവേഷത്തിലാണ് താരം എത്തിയത്. എസ്താറിന്റെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിക്കാര്. അതേസമയം സിനിമ ദൃശ്യത്തിലെ അഭിനയം നടിയുടെ കരിയറിന്റെ നല്ലൊരു ഭാഗം കൂടിയായിരുന്നു. ഇതിന് പിന്നലെ ദൃശ്യം 2വും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലിന്റെ മകളായി വരുന്ന എസ്താര് ഇത്തവണ കുറച്ച് പക്വതയോടെയാണ് എത്തുക എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തന്റെ കുട്ടിത്തരത്തോടെ തന്നെയാണ് താരം രണ്ടാം ഭാഗത്തിലും എത്തിയത്.
നടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയും അതിന് നല്കിയ അടിക്കുറിപ്പും ആണ് യുവാക്കള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. തനിക്ക് ഒരു കാമുകന് ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പറഞ്ഞാണ് എസ്തര് എത്തിയത്. ”ഒരു കാമുകന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്” എന്നാണ് താരം കുറിച്ചത്. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്ക്കുന്ന ഫോട്ടോയാണ് താരം ഷേയര് ചെയ്തത്.
ചിത്രം വൈറലായിതിന് പിന്നാലെ കമന്റുമായി ആരാധകരും എത്തി. പിന്നെന്തിനാ മുത്തേ ഈ ചേട്ടന് എന്ന വൈറല്‍ കമന്റും വന്നിട്ടുണ്ട്. ഇതിന് താഴെ നിരവധി ആളുകളാണ് ഫ്രണ്ട് ആക്കാമോ. ഞാന്‍ ഉണ്ട് എന്ന തരത്തിലുള്ള കമന്റിട്ടത്. ചിത്രവും കുറിപ്പും ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
അതേസമയം സിനിമക്ക് പുറമെ അവതാരികയായും കൂടിയാണ് താരം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി എത്താറുണ്ട്. വേറിട്ട ചിത്രങ്ങളുമായി വരുന്ന എസ്താര് ചിത്രങ്ങള്‍ അതിവേഗത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസവും തന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണത്തെക്കാള്‍ മോശം പ്രതികരണം ആയിരുന്നു ലഭിച്ചത്. അതേസമയം മോശം കമന്റുകള്‍ക്ക് തക്കതായ മറുപടി കൊടുക്കാനും നടി പഠിച്ചു.