2017 ല്‍ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെയാണ് നടി ദുര്‍ഗ കൃഷ്ണ സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. എം. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നാടന്‍ പെണ്‍കൊടിയായാണ് ഇതില്‍ ദുര്‍ഗ എത്തുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിലും സജീവം ആണ്.
ദുര്‍ഗ വിവാഹത്തിന് പിന്നാലെ ചാനല്‍ പരിപാടികളിലും അതിഥിയായി എത്തിയിരുന്നു. അതേസമയം അര്‍ജുനൊപ്പമുളള ആദ്യ സെല്‍ഫി ചിത്രംപങ്കുവെച്ച് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ട്രെയിനില്‍ വെച്ചായിരുന്നു അര്‍ജുന്‍ പ്രണയം പറഞ്ഞതെന്നും കവിളില്‍ ഉമ്മ വെച്ച് ഐ ലവ് യൂ പറയുകയായിരുന്നു എന്നും ദുര്‍ഗ കുറിച്ചു.
‘കിസിങ് സീനിന് ശേഷമുളള ചിത്രമാണ് ഇത്. ഞാന്‍ എത്ര ബ്ലഷ്ഡാണെന്ന് നോക്കിയെ. ഞങ്ങളൊരുമിച്ചുളള ആദ്യ സെല്‍ഫിയാണ് ഇതെന്നും ദുര്‍ഗ കൃഷ്ണ കുറിച്ചു. അടുത്തിടെ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലായിരുന്നു ദുര്‍ഗയും അര്‍ജുനും എത്തിയത്
ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. താരം വിവാഹിതയായത് ഈ അടുത്താണ്. സിനിമാ നിര്‍മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ ഭര്‍ത്താവ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹത്തിന് മുമ്പ് കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അതേസമയം ഇവര്‍ പ്രണയത്തില്‍ ആയതിനെക്കുറിച്ചും നടി പറഞ്ഞിരുന്നു. എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അര്‍ജുന്‍ ദുര്‍ഗയോട് ആ ചോദ്യം ചോദിക്കുന്നത്. കോഴിക്കോട് നിന്നും വരികയായിരുന്നു ദുര്‍ഗ. അര്‍ജുന്‍ ഗുരുവായൂരില്‍ നിന്നും കയറി. ഇവിടെ നിന്നാണ് അര്‍ജുന്റെ പ്രൊപ്പോസല്‍ ദുര്‍ഗ സ്വീകരിച്ചത്.