വിമാനം ചിത്രത്തിലൂടെ വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയാവുന്നു. നടി തന്റെ ഇന്‍സ്റ്റ്ഗ്രാം വഴിയാണ് ഈ കാര്യം അറിയിച്ചത്. ഭാവി വരന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാങ്ങള് തങ്ങള്‍ ഒന്നിക്കാന്‍ പോവുന്ന വിവരം താരം അറിയിച്ചത്. കാമുകന് അര്ജുന് രവീന്ദ്രനുമായാണ് ദുര്‍ഗ്ഗയുടെ വിവാഹം.
താനും സിനിമാനിര്‍മാതാവായ അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്ന് ദുര്‍ഗ്ഗ മുന്‍പു വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹ തീയതി വെളിപ്പെടുത്തിയത് താരം.
ഏപ്രില്‍ അഞ്ചിനാണ് വിവാഹം. ഇത് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ’സേവ് ദി ഡേറ്റ്’ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കുറിച്ചത്. വേറിട്ട രീതിയിലാണ് ഇവര്‍ ഫോട്ടോഷൂട്ടില്‍ എത്തിയത്. ഇതിലൂടെ തന്നെ ഏപ്രില്‍ അഞ്ച് എന്ന് ഇവര്‍ കുറിക്കുകയായിരുന്നു. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നാലെ ് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തന്റെ അഭിനയമികവ് നിരവധി ആരാധകരെയും വാരിക്കൂട്ടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി മുമ്പും കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. താന്‍ പ്രണയത്തില്‍ ആണെന്നും അന്ന് താരം വ്യക്തമാക്കിയിരുന്നു.
അതേസമയം മോഹന്‍ലാല്‍ ചിത്രം റാം ആണ് ദുര്‍ഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.