ആരാധകര്‍ ഏറെയുള്ള നടിയാണ് ഭാവന. വിവാഹത്തോടെയാണ് ഭാവന കന്നഡ സിനിമയിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ നീണ്ടകാലത്തെ ഇടവേളക്കുശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് നടി. എന്നാല്‍ മലയാളത്തില്‍ നിന്ന് മാറി നിന്നപ്പോഴും നടിയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെയാണ് ഭാവന.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരുന്നത്. ഷറഫുദ്ദീന്‍ നായികനായി എത്തുന്ന സിനിമ 17ന് തിയറ്ററുകളില്‍ എത്തും. താന്‍ ഇനി മലയാളത്തില്‍ സിനിമ ചെയ്യില്ല എന്ന് തീരുമാനിച്ചതായിരുന്നുവെന്ന് ഭാവന ഇപ്പോള്‍ പറയുന്നു. പിന്നീട് സിനിമയുടെ കഥ കേട്ടപ്പോള്‍ ചെയ്യാം എന്ന് തോന്നിയെന്നും നടി പറഞ്ഞു.
സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള കണ്‍ഫ്യൂഷന്‍സ് എനിക്ക് ഉണ്ടായിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ നോക്കുകയാണെങ്കില്‍ പുതിയൊരു ടീമാണ്. ഷറഫുദ്ദീനും ഞാനും ഇതിന് മുന്‍പ് വര്‍ക്ക് ചെയ്തിട്ടില്ല. ടെക്‌നീഷ്യന്‍സ് തുടങ്ങിവരും പുതിയ ആള്‍ക്കാരാണ്.
കഥ കേട്ടപ്പോള്‍ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നു. ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. പക്ഷേ പെട്ടെന്ന് ഇങ്ങനെ ഒരു പ്രോജക്ട് വന്നു. ഓക്കെ പറഞ്ഞു. ഒന്നും പ്ലാന്‍ ചെയ്ത് വന്ന കാര്യങ്ങളല്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.