മലയാളികളുടെ പ്രിയതാരം ആണ് ആശ ശരത്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് ആശ ശരത് മിനി സ്ക്രീനിൽ എത്തുന്നത്. പിന്നീട് മലയാള ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങി. എന്നാൽ ദൃശ്യം എന്ന സിനിമ ആശയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ദുബായിൽ എൻജിനീയറായ ശരത് ആണ് ആശയുടെ ജീവിതപങ്കാളി.
ഇപ്പോഴിതാ മകൾ ബിരുദം നേടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. കാനഡയിൽ ഉള്ള വെസ്റ്റേൺ സർവ്വകലാശാലയിൽ നിന്ന് സിന്തറ്റിക് ബയോളജിയിൽ ആണ് ആശയുടെ മകൾ കീർത്തന ബിരുദം സ്വന്തമാക്കിയത്. മകളുടെ ബിരുദധാര ചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും താരം പങ്കുവെക്കുകയുണ്ടായി. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.
ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നു. എൻറെ അമ്മുവിന് അഭിനന്ദനങ്ങൾ. മകൾ കീർത്തനയുടെ ബാല്യകാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. രണ്ടു പെൺകുട്ടികളാണ് ആശയ്ക്കുള്ളത്.
പതിനെട്ടാം വയസ്സിൽ വിവാഹിതയായ വ്യക്തിയാണ് താനെന്ന് ആശ മുൻപ് പറഞ്ഞിട്ടുണ്ട്. ടിവിയിലെ ഒരു പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടാണ് ശരത് ആലോചനയുമായി ആശയുടെ വീട്ടിലേക്ക് ചെല്ലുന്നത്. 27 വർഷങ്ങൾക്കിപ്പുറവും താൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ഒരു പ്രണയ സമ്മാനത്തെ കുറിച്ചും ആശ പറയുന്നു. മൂത്തമകൾ ഉത്തര അമ്മയ്ക്കൊപ്പം തന്നെ നൃത്തത്തവേദികളിൽ സജീവമാണ്.
View this post on Instagram