അഭിനയം നൃത്തം എന്നീ മേഘലകളില്‍ തിളങ്ങിയ താരമാണ് ആശാ ശരത്ത്. നിമിഷന്നേരം കൊണ്ടായിരുന്നു സ്ക്രീനിലുള്ള ആശയുടെ വളര്‍ച്ച. സീരിയല്‍ മേഘലയിലൂടെ വന്ന നടി പിന്നീട് സിനിമയിലേക്ക് വരുകയായിരുന്നു. ഇന്ന് ആശക്ക് കൈ നിറയെ ഓഫറുകളാണ്. തന്റെ ആദ്യ സീരിയല്‍ കുങ്കുമപൂവിലൂടെയാണ് സ്ക്രീനില്‍ എത്തിയത്. ഇതിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമകളിലും അവസരം ലഭിക്കുകയായിരുന്നു. ഇന്ന് മറ്റു ഭാഷകളിലും നടി അഭിനയിക്കുന്നുണ്ട്.
അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായും ആശാ ശരത്ത് അഭിനയിച്ചിരുന്നു. ഇപ്പോള്‍ മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ആശ.
ചിത്രീകരണത്തിനിടെ മമ്മൂക്കയില്‍ നിന്നും പല കാര്യങ്ങളും പഠിച്ചിട്ടുണ്ടെന്ന് ആശ പറയുന്നു. സിനിമയുടെ സ്ക്രിപ്റ്റ് തലേദിവസം കാണാപാഠം പഠിക്കാറാണ് മമ്മൂക്ക ചെയ്യാര്‍. ഇത് ഒരു നല്ല വഴി ആയി തോന്നിയതോടെ ആശയും അത് കണ്ട് പഠിക്കുകയായിരുന്നു.
ഒരു ദിവസം ഹോട്ടലില്‍ നിന്ന് ലൊക്കേഷന്‍ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മമ്മൂക്കയുടെ കയ്യില്‍ രണ്ട് പേപ്പര്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താണ്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു. നാളത്തേക്കുളള സ്ക്രിപ്റ്റ് ആണെന്ന്. ശരിക്കും ഞെട്ടി. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇത്രയും വലിയ ഒരു നടന് നാളത്തെ സീന്‍ ഇന്ന് വായിച്ചുനോക്കുന്നു എന്ന് പറയുമ്പോള്‍ ആ ഡെഡിക്കേഷന് മുന്പില് നമ്മള് നമസ്ക്കരിച്ചേ പറ്റൂ എന്നും നടി പറയുന്നു.