അത്തരം കഥാപാത്രങ്ങളോട് നോ പറഞ്ഞിട്ടുണ്ട് അതിന് കാരണവും ഉണ്ട്; പ്രിയപ്പെട്ട സിനിമയെക്കുറിച്ച് അനുസിത്താര

അഭിനയവും നൃത്തവും ഒന്നിച്ച് കൊണ്ടുപോവുന്ന നടിമാരില്‍ ഒരാളാണ് അനുസിത്താര. വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം അനുവിനെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ താന്‍ നല്ലൊരു നര്‍ത്തകികൂടിയാണ് എന്ന് താരം നേരത്തെ തെളിയിച്ചതാണ്. സിനിമയ്ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാസ് വഴി നൃത്തം പഠിപ്പിക്കുകയും ചെയുന്നുണ്ട് നടി. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലും ഷേയര്‍ ചെയാറുണ്ട്. അനുവിന്റെ കുടുംബവും ഒരു കലാകുടുംബമാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ അനുവിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള ഒരു നടി കൂടിയാണ് അനുസിത്താര. മാത്രമല്ല വിവാഹ ശേഷവും സിനിമയില്‍ സജീവമായിരിക്കുന്ന നടിന്മാരില്‍ ഒരാളാണ് അനു. ഇപ്പോള്‍ തന്റെ സിനിമാ വിശേഷവും ഒപ്പം തന്റെ പ്രിയപ്പെട്ട സിനിമയെക്കുറിച്ചും ആണ് നടി പറയുന്നത്. താന്‍ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തതെന്ന് നടി പറയുന്നു.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവ് ആണോ എന്ന ചോദ്യത്തിനാണ് നടിയുടെ മറുപടി. ” ഞാന്‍ സെലക്ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാല്‍ അറിയില്ല. പക്ഷേ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തത്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. അതേസമയം ഒരുപാട് സിനിമകളൊന്നും വോണ്ടെന്ന് വെച്ചിട്ടില്ല. ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാന്‍ ചെയ്താല്‍ ശരിയാകില്ലെന്ന്. ആ കഥാപാത്രങ്ങളെ എനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ സാധിക്കില്ല എന്ന് തോന്നുന്നവ. അത്തരം ചില സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത് താരം പറയുന്നു. രാമന്റെ ഏദന്‍ തോട്ടമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും അനു പറയുന്നു.

2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.