വിനീതേട്ടന്‍ വിളിച്ചപ്പോള്‍ ജോലി രാജിവെച്ച് നേരെ ഇങ്ങ് പോരുകയായിരുന്നു; പുതിയ ചിത്രത്തെക്കുറിച്ച് നടി പറയുന്നു

പിന്നണി ഗാനരംഗത്തൂടെ വന്ന് നടനായും ഇപ്പോള്‍ സംവിധായകനായും ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹൃദയം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇനി കറച്ച് ഭാഗങ്ങള്‍ മാത്രമേ ബാക്കിയുള്ളു.

ആനന്ദത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ടാറ്റു മോൾ

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. 2020ല്‍ ആണ് സിനിമാ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയുന്നത് അന്നു ആന്റണിയാണ്. ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്നു. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

✓[65+] Annu Antony HD Wallpapers (Desktop Background / Android / iPhone)  (1080p, 4k) (721x901) (2021)

ഇപ്പോള്‍ ചിത്രം ഹൃദയത്തിലൂടെയുള്ള തിരിച്ച് വരവും ആരാധകരില്‍ സന്തോഷം ഉണ്ടാക്കിയിരിക്കുകയാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ജോലി രാജിവെച്ച് വന്നതിനെക്കുറിച്ചാണ് താരം ഇപ്പോള്‍ പറയുന്നത്. 2019ല്‍ ആണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലേക്ക് അന്നു ആന്റണിയെ ക്ഷണിക്കുന്നത്.
ചിത്രത്തിലെ ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കുമെന്ന് വിനീതേട്ടന് തോന്നി. തന്റെ ആദ്യ സിനിമയിലെ കഥാപാത്രം ദേവൂട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

✓[65+] Annu Antony HD Wallpapers (Desktop Background / Android / iPhone)  (1080p, 4k) (517x646) (2021)

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് ഹൃദയത്തില്‍ തനിക്ക് കിട്ടിയത്. ചിത്രത്തില്‍ പാതി മലയാളിയും പാതി തമിഴുമാണ് . വിനീതേട്ടന്‍ എന്നോട് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അത് എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടോ വിനീതേട്ടാ? നിങ്ങളുടെ സിനിമയില്‍ ഞാന്‍ ഏത് റോള്‍ ചെയ്യാനും തയാറാണ് എന്നാണ് പറഞ്ഞതെന്ന് നടി പറയുന്നു.

ആദ്യം തുറിച്ചുനോക്കി പിന്നെ സിനിമയില്‍ എടുത്തു | Interview | Celebrity |  Movies | Manorama Online

അതേസമയം ഹൃദയത്തിന്റ ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമയുടെ ചിത്രീകരണം സര്‍ക്കാരില്‍ നിന്ന് ഇളവ് ലഭിച്ചതോടെ വീണ്ടും ആരംഭിച്ചിരുന്നു. സംവിധായകനായ വിനീത് വിനീത് തന്നെയാണ് പാക്ക് അപ്പ് ആയ വിവരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.