സിനിമ വിട്ടതിന്റെ കാരണം ഇതാണ് ; വെളിപ്പെടുത്തി നടി ആനി

ഒരു കാലത്ത് സിനിമയില്‍ സജീവമായ നടിയാണ് ആനി. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ ആനിക്ക് കഴിഞ്ഞിരുന്നു. വിവാഹശേഷം ചിത്രങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു താരം, എങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു പിടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ആനി സിനിമയില്‍ നിന്നും പോയത്. ഇതിനിടെ മറ്റു ചാനല്‍ പരിപാടിയുമായി ആനി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

Actress Annie Birthday: watch malayalam actress annie birthday photos with shaji kailas | Samayam Malayalam Photogallery

ഇപ്പോള്‍ സിനിമ വിട്ടതിന്റെ കാരണമാണ് താരം വെളിപ്പെടുത്തിയത്. 1996ല്‍ സംവിധായകന്‍ ഷാജികൈലാസുമായുളള പ്രണയ വിവാഹത്തോടെയാണ് നടി സിനിമ വിട്ടത്. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ആദ്യമേ താല്‍പര്യം ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ഞാന്‍ ചേട്ടന്റെ അടുത്ത് സംസാരിച്ചിരുന്നു. പിന്നെ ലൊക്കേഷനില്‍ വെച്ച് ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു. അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയെത്തുംമുന്‍പെ കണ്ട് അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു. ആനി പറയുന്നു.

Filmmaker Shaji Kailas reveals how he fell in love with actress Annie | Annie | Shaji Kailas | Malayalam movies | Suresh Gopi | Entertainment News | Movie News | Film News

ആദ്യം ഷാജി കൈലാസ് എനിക്ക് ഒരാളെ ഇഷ്ടമാണ് , അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു. അങ്ങനെയാണ് ഇവര്‍ക്കിടെ പ്രണയം ഉണ്ടാവുന്നത്. രണ്ട് പേരും രണ്ട് മതം ആയതിനാല്‍ ക്രിസ്ത്യാനി രീതികളില്‍ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് എത്തിയപ്പോള്‍ ചെറിയ പേടി ആനിക്കി ഉണ്ടായിരുന്നു. എന്നാല്‍ താരം ഭയപ്പെടുന്നത് പോലെയുള്ള പ്രശ്‌നം ഒന്നും ഉണ്ടായില്ല.

Annie Wiki, Biography, Dob, Age, Height, Weight, Husband and More

പെട്ടന്ന് തന്നെ ആനിക്ക് പുതിയ കുടുംബക്കാരും അവിടുത്തെ രീതികളുമായി അഡ്ജസ്റ്റ് ആവാന്‍ സാധിച്ചിരുന്നു. വിവാഹ ശേഷം കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു താരം.

Annie talks about falling prey to social media trolls, says 'I'm a very positive person'

അതേസമയം കഴിഞ്ഞദിവസം വനിതാ ദിനത്തില്‍ ആശംസ അറിയിച്ച് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഷാജി കൈലാസ് തന്നെ ഭാര്യ ആനിയുടെ ഫോട്ടോയും ഷെയര്‍ ചെയ്താണ് ആശംസ അറിയിച്ചത്. വൈഫാണ് എന്റെ ലൈഫ് എന്നാണ് ഷാജി കൈലാസ് എഴുതിയത്, പിന്നാലെ എന്റെ ഭാര്യയാണ് എന്റെ ജീവിതം എന്നും താരം കുറിച്ചിരുന്നു.