ഇപ്പൊ തമിഴകം പുകയുകയാണ്, വിജയ് ഒരു നടൻ എന്നതിലുപരി തമിഴ് മക്കളുടെ എല്ലാം എല്ലാമാണ്, ഇപ്പൊ അദ്ദേഹം ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലാണ്. ബിഗില്‍ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്ക്ക് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വിജയ് ചെന്നൈയിലേക്ക് തിരിക്കുകയായിരിന്നു. ആദായ നികുതി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിജയ്യെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
തമിഴ് സൂപ്പര്‍ താരം വിജയ്യെ ആദായി നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിഗില്‍ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടനെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ആദായി നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ചെന്നൈയിലെ പാനൂരിലുളള വിജയുടെ വീട്ടിലാണ് മണിക്കൂറുകളായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബുധനാഴ്ച മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനെ കസ്റ്റഡിയിലെടുത്ത്. ബിഗില്‍ എന്ന ചിത്രം നിര്‍മ്മിച്ച എജിഎസ് എന്റര്ടെയ്ന്മെന്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.
വിജയുടെ ചെന്നൈയിലെ വീടുകളിലും സാലിഗ്രാമത്തും നീലാങ്കരയിലുമുളള വസന്തികളിലും കഴിഞ്ഞ ദിവസം തിരച്ചില്‍ നടന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനിടെ നടന് പിന്തുണയുമായി ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വി സ്റ്റാന്‍ഡ് വിത്ത് വിജയ് ഹാഷ്ടാഗിലാണ് പലരും സൂപ്പര്‍താരത്തിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.