തങ്ങളുടെ പ്രിയപ്പെട്ട നടന്മാരോടോ നടിമാരോടോ ഉള്ള ആരാധന പലവിധത്തിലാണ് ആരാധകര്‍ അറിയിക്കാര്‍, ഇതില്‍ ചിലരൊക്കെ അവരുടെ ഫോട്ടോയോ അല്ലെങ്കില്‍ പേരോ ദേഹത്ത് ടാറ്റു ചെയ്തും സ്നേഹം അറിയിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ നടന് വിജയ് ദേവെരകൊണ്ടയുടെ ആരാധികയും തന്റെ പ്രിയപ്പെട്ട നടന്റെ മുഖം തന്റെ ദേഹത്ത് ടാറ്റു ചെയ്തിരിക്കുകയാണ് ഈ പെണ്‍കുട്ടി. ആരാധികയെ നേരില്‍ കാണാനും എത്തിയിരിക്കുകയാണ് ഈ നടന്. നടനെ കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ദേവെരകൊണ്ട ചേര്‍ത്തുപിടിച്ചു.
‘ലൈഗറി’ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവെരകൊണ്ട ആരാധികയെ കാണാന്‍ എത്തിയത് . ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് പുരി ജഗനാഥും വിജയ്ക്കൊപ്പമുണ്ടായിരുന്നു. നടന് വിജയ് ദേവെരകൊണ്ടയും ആരാധികയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്സില്‍ അതിഥി താരമായി മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന.
“SUPER FAN MOMENT” – Some FANS convey their affection in a most personal way and High Respect when they ink their Star on their Body
Dr. Cherry – Hope you had best surprise meeting VD Sir and you cherish this moment@TheDeverakonda #VijayDeverakonda #TeamDeverakonda pic.twitter.com/8CuxiyJUbt
— Team Deverakonda (@TeamDeverakonda) June 30, 2022
കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ ‘ലൈഗറെ’ന്ന ചിത്രത്തിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്ന അവസാന ഘട്ടത്തിലാണ്. സിനിമക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.