നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത്. എറണാകുളം സൗത്ത് പോലീസ് ആണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം വിജയ് ബാബുവിനെ ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നു മുതല്‍ ജൂലായ് 3 വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം വിജയ് ബാബുവിനെ വിട്ടയയ്ക്കും. നാളെ മുതല്‍ അടുത്ത മാസം മൂന്നുവരെ നടനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണിവരെയാണ് ചോദ്യംചെയ്യല്‍.
കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. വിദേശത്തേക്ക് കടന്ന ജാമ്യത്തിന് ശ്രമിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോര്‍ട്ട് ലഭിച്ചെങ്കില്‍ അത് പൊലീസിന് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നെന്നായിരുന്നു വിജയ് ബാബുവിന്റെ നിര്‍ദേശം. എന്നാല്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാമ്യഘട്ടത്തില്‍ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം താരസംഘടനയായ അമ്മയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇദ്ദേഹം ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഈ സംഭവത്തെ തുടര്‍ന്ന് ഹരീഷ് പേരടി അടക്കമുള്ള മറ്റു താരങ്ങള്‍ അമ്മയില്‍നിന്ന് രാജിവെച്ചിരുന്നു.