വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജിലേഷ് കാരയാട്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം ചെയ്ത നടന് മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ മനസിലാക്കിയത്. ഇന്ന് വിജിലേഷിന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. തന്റെതായ നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കുറച്ച് നാള് ആയി വിജിലേഷ് പങ്കുവെയ്ക്കുന്നത് തന്റെ വിവാഹ കാര്യത്തെക്കുറിച്ചാണ്. വീട് വെച്ചതും പിന്നീട് കൂട്ടിന് ഒരാളെ തപ്പിനടന്നതെല്ലാം ഉള്‍ക്കൊളിച്ച ഒരു പോസ്റ്റ് ആണ് താരം ഷേയര് ചെയ്തത്. ”ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെയെന്നായിരുന്നു താരം അന്ന് കുറിച്ചത്. ”
ഇതിന് പിന്നാലെ വധുവിനെ കണ്ടെത്തിയ വിവരവും ഫോട്ടോസഹിതം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. പിന്നീടുള്ള വിവാഹത്തെ സംബന്ധിച്ച വാര്‍ത്തയുമായി വിജിലേഷ് എത്താറുണ്ട്. ഇപ്പോള്‍ ഈ മാസം 29 ന് ആണ് വിവാഹം എന്നാണ് താരം അറിയിച്ചത്. എല്ലാവരും ഒപ്പം തന്നെയുണ്ടാവണം എന്നും നടന് പറയുന്നു.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുക്കുക. വളരെ ലളിതമായാണ് ചടങ്ങ് നടത്തുക. കോഴിക്കോട് സ്വദേശി സ്വാതി ഹരിദാസ് ആണ് വിജിലേഷിന്റെ വധു. തന്റെ പ്രിയതമയുടെ ചിത്രം താരം തന്നെ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.