ഞങ്ങളുടെ സന്തോഷങ്ങളില്‍ അച്ഛന്‍ സന്തോഷിക്കും, ഞങ്ങളുടെ ഒപ്പം തന്നെ അച്ഛന്‍ ഉണ്ടാവും; അച്ഛന്റെ വിയോഗത്തെക്കുറിച്ച് നടന്‍ വെങ്കിടേഷ്

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടന്‍ വെങ്കിടേഷിന് സാധിച്ചു. ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയ വഴി തന്റെ സന്തോഷങ്ങളും സങ്കടമെല്ലാം നടന്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു ദുഃഖ വാര്‍ത്ത പങ്കുവെച്ചാണ് വെങ്കിടേഷ് എത്തിയത്.

എന്റെ അച്ഛന്‍ (വി. പിച്ചുമണി) ഓക്‌സിജന്റെ തകരാറുമൂലം ഈ കഴിഞ്ഞ ഡിസംബര്‍ 2ാം തീയതി മരണപ്പെട്ടു. നിങ്ങള്‍ എല്ലാവരും എന്റെ അച്ഛന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണം. എന്റെ സിനിമ എന്ന സ്വപ്നത്തെ ഏറ്റവു കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത, കൂടെ നിന്ന വ്യക്തികളാണ് എന്റെ അച്ഛനും അമ്മയും. അതുകൊണ്ട് തന്നെ എന്റെ ഉയര്‍ച്ചകള്‍ ജീവനോടെ ഇരിക്കുമ്പോ തന്നെ അവര്‍ കാണണം എന്നായിരുന്നു എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. പക്ഷേ അത് നടന്നില്ല. എന്നിരുന്നാലും ഇനിയുള്ള എന്റെ എല്ലാ നേട്ടങ്ങളിലും അച്ഛന്‍ അഭിമാനിക്കുകയും, ഞങ്ങളുടെ സന്തോഷങ്ങളില്‍ അച്ഛന്‍ സന്തോഷിക്കുകയും, ഞങ്ങളുടെ ഒപ്പം തന്നെ അച്ഛന്‍ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു വെങ്കിടേഷിന്റെ കുറിപ്പ്.


അദ്ദേഹം ചെയ്തതിന്റെ പുണ്യം കര്‍മ്മം ഇനി താങ്കള്‍ക്ക് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഒരു അനുഗ്രഹം ആവും അത് തീര്‍ച്ച. സ്‌നേഹിക്കുന്നവര്‍ അവരുടെ ശരീരം മാത്രമേ ഉപേക്ഷിക്കുന്നുള്ളൂ മനസ്സ് എന്നും നിങ്ങളുടെ കൂടെ. നിന്റെ സ്വപ്നങ്ങള്‍ക്ക് കാണാചിറകായി ഇനി എന്നും കൂടെ. മാമന്റെ ആത്മാവിനു നിത്യ ശാന്തി. ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു വെങ്കിടെഷിന്റെ അച്ഛന്‍. അദ്ദേഹത്തെ ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും കാണുക പാടിഞ്ഞാറേക്കോട്ട വഴി കടന്നു പോകുമ്പോള്‍. സിനിമ സ്വപ്നത്തിന് ചിറകുകള്‍ തന്നു. അതില്‍ ഉയര്‍ന്നു പറക്കാന്‍ സാധിക്കട്ടെയെന്ന കമന്റും കുറിപ്പിന് താഴെയുണ്ട്.