ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച നടനാണ് ശ്രീനിവാസന്. തിരക്കഥാകൃത്തായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഈ അടുത്ത് ആയിരുന്നു അച്ഛന്റെ അസുഖത്തെക്കുറിച്ച് മക്കളായ ധ്യാന്‍ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും തുറന്നു പറഞ്ഞത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറെ നാളുകള്‍ ആശുപത്രിയില്‍ തന്നെയായിരുന്നു ശ്രീനിവാസന്. ഇപ്പോഴിതാ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടന് ഒരു പൊതു വേദിയില്‍ കൂടി എത്തിയിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന താരസംഘടനയായ അമ്മ എന്ന ഷോയിലാണ് ശ്രീനിവാസന് പങ്കെടുത്തത്. ചാനല്‍ പുറത്തുവിട്ട പ്രമോ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു.
നിരവധി താരങ്ങളെ ഈ വീഡിയോയില്‍ കാണാം. ശ്രീനിവാസനും ഈ പരിപാടിയുടെ ഭാഗമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മണിയന്‍പിള്ള രാജുവാണ് ഇദേഹത്തെ വേദിയിലേക്ക് കൊണ്ടുവന്നത്. വേദിയില്‍ വെച്ച് ശ്രീനിവാസനെ ചുംബനം നല്‍കിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ഈ സമയത്ത് സത്യന് അന്തിക്കാട് മോഹന്‍ലാല്‍ സിദ്ദിഖ് എന്നിവരായിരുന്നു വേദിയില്‍ ഉണ്ടായിരുന്നത്.
എന്തായാലും പൂര്‍ണ്ണ ആരോഗ്യവാനായി ശ്രീനിവാസനെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും അറിയിച്ചു. എന്തായാലും ഈ പരിപാടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു നടനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിയത്. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് . ഇതെ കുറിച്ചെല്ലാം മക്കള്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.