നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ് ; ബോബി ചെമ്മണ്ണൂരിനെ സപ്പോര്‍ട്ട് ചെയ്ത് സൂരജ്, പിന്നാലെ നടന് നേരെ വിമര്‍ശനം

തൃശ്ശൂര്‍ പൂരപ്പറമ്പില്‍ വേറിട്ട ലുക്കില്‍ ബോബി ചെമ്മണ്ണൂര്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിന്റഡ് നീല ജീന്‍സും കറുത്ത ഷൂസും പിന്നില്‍ കെട്ടിയ നീളന്‍ മുടിയും കൊമ്പന്‍ മീശയും താടിയുമൊക്കെ വെച്ച് വേറിട്ട ലുക്കില്‍ തന്നെയാണ് പൂരം കാണാന്‍ ബോബി എത്തിയത്.
ചിലരൊക്കെ ആളെ കയ്യോടെ പൊക്കി, എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും മനസിലായില്ല. 

ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത് . സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും പറഞ്ഞുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ വീഡിയോ പങ്കുവെച്ചത്.
പിന്നാലെ നിമരവധി വിമര്‍ശനം ബോബിക്ക് നേരെ ഉയര്‍ന്നും. ഇദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്ത ആളുകള്‍ക്ക് നേരെയും വിമര്‍ശനക്കാര്‍ തിരിഞ്ഞു.

ഇപ്പോള്‍ നടന്‍ സൂരജ് സണും ബോബി ചെമ്മണ്ണൂരിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയിരിക്കുകയാണ്. താന്‍ ഉള്‍പ്പടെ പലരും ഇതുപോലെ ചെയ്തിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.

‘പറയുമ്പോള്‍ ചിലര്‍ക്ക് അയ്യേ… എന്നു തോന്നും… പക്ഷേ സത്യത്തില്‍ പറഞ്ഞതൊക്കെ… നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ചു തന്നിരിക്കുന്നു ബോബി ചെമ്മണ്ണൂര്‍ അണ്ണാ’ എന്നാണ് സൂരജ് സണ്‍ കമന്റ് ചെയ്തത്. പിന്നാലെ സൂരജിനെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയത്.

ഒരു ലൈംഗീക അതിക്രമ രീതിയെ പറയുന്ന വാക്കാണ് ജാക്കി വെക്കുക എന്നത്. ഇത്തരത്തില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അതിക്രമണ രീതിയെ കുറിച്ച് പറയുന്ന വീഡിയോയ്ക്ക് താഴെ പിന്തുണയുമായി എത്തിയതില്‍ പലരും അമര്‍ഷം വ്യക്തമാക്കുന്നുണ്ട്.