നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിച്ചു

നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിച്ചു. സ്വയരക്ഷക്കായി മുംബൈ പോലീസാണ് താരത്തിന് ലൈസന്‍സ് അനുവദിച്ചത് . ഈ മാസം 22ാം തിയതി ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറെ കാണുകയും, അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.


അപേക്ഷക്ക് പിന്നാലെ സല്‍മാന്‍ താമസിക്കുന്ന സോണ്‍ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തോക്ക് ലൈസന്‍സ് അനുവദിക്കുകയുമായിരുന്നു.


പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും വധഭീഷണി ലഭിച്ചത്. സിദ്ദുവിന്റെ അതേഗതി തന്നെ നിങ്ങള്‍ക്കും വരുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞരുന്നത്. സല്‍മാന്‍ ഖാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അപേക്ഷ അദ്ദേഹം താമസിക്കുന്ന സോണ്‍ 9 ചുമതലയുള്ള ഡിസിപിക്ക് കൈമാറി.


അതേസമയം സല്‍മാന്‍ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ല്‍ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയില്‍ പേര് നേടിക്കൊടുത്തത് 1989 ല്‍ ഇറങ്ങിയ മെംനെ പ്യാര്‍ കിയ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയില്‍ അദ്ദേഹത്തിന്‍ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും കിട്ടി.