നടനും ബിഗ് ബോസ് വിന്നറുമായ സാബുമോന് അബ്ദുസമദിന്റെ മാതാവ് ഫത്തീല ഇ എച്ച് നിര്യാതയായി. 72 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
കായംകുളം കയ്യാലക്കല്‍ ഹൌസില്‍ (പട്ടന്റെ പറമ്പില്‍) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന് എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കായംകുളം ശഹീദാര്‍ പള്ളിയില്‍ നടക്കും.
മലയാളം ബിഗ് ബോസ് സീസണ് 1 ലെ വിജയ് ആയിരുന്നു സാബുമോന്. ഇദ്ദേഹം നടനും കൂടിയാണ് , അറിയപ്പെടുന്ന നിരവധി കഥാപാത്രം സാബുമോന് അവതരിപ്പിച്ചു. റിയാലിറ്റി ഷോയിലും വിധികര്‍ത്താവായി
സാബുമോന് എത്താറുണ്ട്.