മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും എല്ലാമാണ് രമേശ് പിഷാരടി. മിമിക്രിയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. തൻറെ സ്വപ്രയത്നത്തിലൂടെ ആണ് സിനിമയിൽ താരം സ്ഥാനം ഉണ്ടാക്കിയെടുത്തത്. ഒരു സംവിധായകനും കൂടിയാണ് ഇദ്ദേഹം. ഒരു കാര്യം വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കാനുള്ള പിഷാരടിയുടെ കഴിവ് പ്രശസ്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് രമേശ് പിഷാരടി.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ താരം പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. തൻറെ മകൻറെ വീഡിയോ ആണ് രമേശ് പിഷാരടി വെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇത് എന്ന് പറയാം.
View this post on Instagram
തന്റെ മകൻ ഉറക്കം തൂങ്ങുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. നന്മകൾ നേരത്തും മയക്കം എന്ന ക്യാപ്ഷനും ഈ വീഡിയോയ്ക്ക് താരം നൽകിയിട്ടുണ്ട്. എന്തായാലും സംഭവം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
View this post on Instagram
കുഞ്ചാക്കോ ബോബൻ, രചനാ നാരായണൻകുട്ടി, കനിഹ, ശ്വേതാ മേനോൻ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേർ ഇതിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ക്യൂട്ട് ആയ ഒരു വീഡിയോ ആണ് ഇത് എന്ന് മലയാളികൾ ഒന്നടങ്കം പറയുന്നുണ്ട്. പിഷാരടിയുടെ അതേ ചായ എന്നും ചിലർ കമൻറ് ചെയ്യുന്നു.
View this post on Instagram
