വീണ്ടും അച്ഛനായി നടന്‍ നരേന്‍, സന്തോഷം പങ്കുവെച്ച് താരം

സഹനടനായി അഭിനയം തുടങ്ങിയ നരേന്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നായകനായത്. വൈകാതെ മലയാളത്തിലും തമിഴിലുംതാരം ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്.

സോഷ്യല്‍മീഡിയയിലും സജീവമായ നരേന്‍ പങ്കുവെച്ച പുതിയ സന്തോഷമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സന്തോഷത്തോടെ ഞാന്‍ ഈ വാര്‍ത്ത പങ്കുവെക്കുകയാണ്. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന്‍ കുറിച്ചത്. കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രവും പങ്കുവെച്ചിരുന്നു.

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്. ഡിസംബറിലാണ് ഡേറ്റെന്നും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്.