കാലമെത്ര മുന്നോട്ടു പോയാലും ഇന്നും സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കാറുണ്ട്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒത്തിരി തല്ലും അഭിനേതാക്കള്‍ കൊള്ളേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ചിലതൊക്കെ ഡ്യൂപ്പിനെ വെച്ച് ചെയ്യാര്‍ ഉണ്ട്.
മോഹന്‍ലാലും ,സുരേഷ് ഗോപിയും ,പൃഥ്വിരാജെല്ലാം ഇത്തരം രംഗങ്ങളില്‍ കയ്യടി നേടിയവരാണ്. ഇപ്പോഴിതാ നടന് മുകേഷ് തനിക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള താല്പര്യ കുറവിനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. തുടക്കത്തില്‍ തനിക്കിത് പേടിയായിരുന്നു എന്നും സ്റ്റാര്‍ മാജിക് വേദിയില്‍ എത്തിയപ്പോള്‍ നാടന്‍ പറഞ്ഞു.
ഫൈറ്റ് സീനിന്റെ ഇടയില്‍ ഇഷ്ടം പോലെ അടി കിട്ടിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് വരെ എനിക്ക് ഇടി കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ഞാനും നടന് ബാലന് കെ നായരും അഭിനയിക്കുന്ന ലൊക്കേഷനില്‍ വച്ച് ഒരു സംഭവം ഉണ്ടായി. എനിക്കാണെങ്കില്‍ ഫൈറ്റ് ചെയ്യുന്നത് പേടിയാണ്. അവിടെ ഷൂട്ട് ചെയ്യാനുള്ള പരിപാടികളൊക്കെ നടത്തുകയാണ്. അപ്പോഴാണ് അദ്ദേഹം എന്റെ അടുത്ത് വന്ന് എന്താടാ ഫൈറ്റ് ചെയ്യാന്‍ നിനക്ക് വലിയ പേടിയാണോ എന്നൊക്കെ ചോദിച്ചത്.
പിന്നീട് നീ ഇതൊന്നും പേടിക്കേണ്ട എന്ന് പറഞ്ഞ് ഫൈറ്റിന്റെ ഡെമോ കാണിക്കാന്‍ തുടങ്ങി. അങ്ങനെ കാണിച്ച് എന്റെ മുഖത്തിന് ഒരു ഇടിയും തന്ന്. എന്നാല്‍ ഇത് ഷൂട്ടിനിടെ തന്നിരുന്നെങ്കില്‍ എന്തെങ്കിലും ഉപകാരമായേനേ എന്ന് മുകേഷ് മറുപടി പറഞ്ഞു.