നടൻ മണികണ്ഠൻ ആചാരി വിവാഹിതയായി വീഡിയോ കാണാം

കമ്മപ്പട്ടിപാടം എന്ന സിനിമയിലൂടെ എത്തി പ്രേക്ഷകഹൃദയത്തിൽ സ്ഥാനം നേടിയ നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് വധു. ലോക്ക് ഡൌൺ ആയതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. കർശന നിബന്ധനകൾ ഉള്ളതിനാൽ വരാനും, വധുവും ബന്ധുക്കളും മാസ്ക് ധരിച്ചാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹവീഡിയോ കാണാം.

വിവാഹത്തിനായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ആ പണം എം സ്വരാജ് എം എൽ എക്ക് വിവാഹശേഷം ഇരുവരും ചേരുന്നു കൈമാറുകയും ചെയ്തു. ഏവരെയും പങ്കെടുപ്പിച്ചു വിപുലമായ രീതിയിൽ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും, എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അങ്ങനെ നടത്താൻ പറ്റാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.