നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.


ലാലു അലക്‌സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.

വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച നടനാണ് ലാലു അലക്‌സ്. ഇന്നും അഭിനയത്തില്‍ സജീവമാണ് ഈ നടന്‍. വേറിട്ട അഭിനയം തന്നെയാണ് നടന്‍ ലാലു അലക്‌സിന്റെ. ഇത് തന്നെയാണ് മറ്റു നടന്മാരില്‍ നിന്നും ഈ നടനെ വ്യത്യസ്തനാക്കുന്നത്.