കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണ് നിങ്ങള്‍ എന്ന് ഉറപ്പിക്കാം ; ഹരീഷ് പേരടി

ഇതുവരെ സിനിമയുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ച നടനാണ് ഹരീഷ് പേരടി. വലുതും ചെറുതാമായ നിരവധി കഥാപാത്രം ഈ നടന്‍ ചെയ്തു. നാടക രംഗത്തിലൂടെ കടന്നുവന്ന ഹരീഷ് പിന്നീട് ഒട്ടനവധി സിനിമയുടെ ഭാഗമായി. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഈ നടന്‍ അഭിനയിച്ചു. ഇന്നും സിനിമയില്‍ സജീവമാണ് ഈ താരം. സോഷ്യല്‍ വിഷയങ്ങളിലും തന്റെതായ നിലപാട് വെട്ടിത്തുറന്ന് പറയാറുണ്ട് ഈ നടന്‍. പലപ്പോഴും ഇതെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇടക്കൊക്കെ വിമര്‍ശനങ്ങളും ഹരീഷ് പേരടി നേരിട്ടുവെങ്കിലും ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല .

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് പേരടി പറയുന്നു.

കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍…നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും…നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം നടന്‍ കുറിച്ചു.

മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്‌സ് കോളേജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.