സിനിമ താരങ്ങളുടെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതില്‍ പലതും വ്യാജമായിരിക്കും അത്തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ ചില താരങ്ങള്‍ സ്ഥിരമായി എത്താറുണ്ട് . കുറച്ചുദിവസമായി തമിഴ് നടന് ചിമ്പുവിന്റെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് . ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായുള്ള നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് ഇതില്‍ പറയുന്നത്.
ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ ഓഫീസ് . വാര്‍ത്ത നിഷേധിക്കുകയാണെന്നും യാതൊരു സത്യവുമില്ല എന്നും ചിമ്പുവിന്റെ മീഡിയ മാനേജര്‍ ഹരിഹരന് ഗജേന്ദ്രന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിമ്പു ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ഞങ്ങള്‍ നിഷേധിക്കുകയാണ്. അതില്‍ ഒരു സത്യവുമില്ല. വിവാഹം പോലുള്ള വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. വിവാഹം സംബന്ധിച്ച് എന്തെങ്കിലും സന്തോഷ വാര്‍ത്ത ഉണ്ടെങ്കില്‍ ആദ്യം വിളിച്ചറിയിക്കുക ഞങ്ങളുടെ മാധ്യമസുഹൃത്തുക്കളെയാണെന്നും ചിമ്പുവിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിമ്പുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘പത്ത് തല’യാണ്. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒബേലി എൻ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര് റഹ്മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.