മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. മലയാളത്തിനു പുറമേ തമിഴിലും ഇദ്ദേഹം സജീവമാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പല കഥാപാത്രങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നുണ്ടായ ചതിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. അത് തന്നെ അടിമുടി തകർത്തു കളഞ്ഞു എന്നും ബാല തുറന്നടിക്കുന്നു.
ജീവിതത്തിൽ തകർത്തു കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ അതിൽ ഉൾപ്പെട്ട വ്യക്തി ആരെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരു പടത്തിനു വേണ്ടി ഒരാൾക്ക് താൻ അഡ്വാൻസ് കൊടുത്തു എന്ന് താരം പറയുന്നുണ്ട്. എന്നാൽ അയാൾ തന്നെ പിന്നീട് വലിയ രീതിയിൽ ചതിച്ചു എന്നും താരം കൂട്ടിച്ചേർത്തു.
അഡ്വാൻസ് മേടിച്ച് കൂടെ നിന്നിട്ടാണ് അയാൾ ചതിച്ചത്. മലയാള സിനിമയിലെ പ്രമുഖനായ വ്യക്തിയാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു. തന്നെ വലിയ രീതിയിൽ സ്വാധീനിച്ച വ്യക്തികളാണ് മോഹൻലാലും മമ്മൂട്ടിയും എന്നും താരം പറയുന്നു. ആരാധന ഉള്ളതുകൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹൻലാൽ സാറിന് റിവേഴ്സലിന്റെ ആവശ്യമില്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ കൂടെ അഭിനയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകാൻ വേണ്ടി അദ്ദേഹം റിഹേഴ്സൽ ചെയ്യാറുണ്ട്.
മമ്മൂട്ടിയുടെ കയ്യിൽ നിന്നും ഡിസിപ്ലിൻ എന്ന കാര്യം താൻ പഠിച്ചു. തന്നോടൊപ്പം ഇരിക്കുന്നവർക്ക് എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. അമൃത സുരേഷ് ആണ് ബാലയുടെ ആദ്യ ഭാര്യ. കുറച്ചു മുൻപാണ് താരം എലിസബത്തിനെ വിവാഹം ചെയ്തത്. ഏറെ മാധ്യമ ശ്രദ്ധ നേടി വിവാഹമായിരുന്നു ഇത്.