spot_img

‘ഉടമയോട് നൂറുവട്ടം പറഞ്ഞതാണ് പട്ടിയെ കെട്ടിയിട്ട് വളര്‍ത്തരുതെന്ന്’; പട്ടി കടിയേറ്റ അനുഭവം പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍

നായയുടെ കടിയേറ്റ സംഭവം പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. കാലിന് കടിയേറ്റ ചിത്രവും നടന്‍ ഇന്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. തനിക്കും കടി കിട്ടി എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്. കടിച്ച പട്ടിയുടെ ഉടമയോട് അതിനെ കെട്ടിയിട്ട് വളര്‍ത്തരുതെന്ന് നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അയാള്‍ അത് കാര്യമാക്കിയില്ലെന്നും അക്ഷയ് പറയുന്നു.

നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനമാണ് പ്രശ്നമെന്നും കേരളത്തില്‍ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കള്‍ എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ഹിമാചല്‍ മുതല്‍ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതുപറയുന്നത്. ഇവിടത്തെ മനുഷ്യരുടെ ചിന്താഗതി തന്നെയാണ് പ്രശ്നമെന്നും അക്ഷയ് ചൂണ്ടിക്കാട്ടുന്നു.

അക്ഷയ് രാധാകൃഷ്ണന്റെ പോസ്റ്റ്

എനിക്കും കടി കിട്ടി.

ജീവിതത്തിലെ മൂന്നാമത്തെ കടിയാണ് ഇത് . ഇതുവരെ കടിച്ച 3 പട്ടികളും വീടുകളില്‍ കെട്ടിയിട്ട് ളൃൗേെൃമലേറ ആക്കി വളര്‍ത്തിയവരാണ്. ഒരോ വ്യക്തിയുടേയും സ്വഭാവം രൂപപ്പെടുന്നത് അവര്‍ വളരുന്ന സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും (മനുഷ്യനായാലും മൃഗമായാലും )

രാത്രി നടക്കാനിറങ്ങാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. എപ്പോഴും ഞാന്‍ എന്റെ വീരനേം പിള്ളേരേം (ഉീഴ യൗററശല)െ കൂടെ കൂട്ടാറുണ്ട് . ആദ്യമായിട്ടാണ് ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ ഇറങ്ങിയത് .അപ്പോഴാണ് 1 വര്‍ഷത്തെ ജയില്‍ ജീവിതം കഴിഞ്ഞ് പരോളില്‍ ഇറങ്ങിയ നിസ്സഹായനായ ഒരു പട്ടി എന്നെ കടിച്ചത് . കടിച്ച പട്ടിയുടെ ഓണറോട് ഞാന്‍ ഒരു നൂറു തവണ പറഞ്ഞിട്ടുള്ള കാര്യമാണ് ‘പട്ടിയെ കെട്ടിയിട്ട് വളര്‍ത്തരുത്, എങ്ങാനും അഴിഞ്ഞ് പോയാല്‍ ആള്‍ക്കാരെ പിടിച്ച് കടിക്കുമെന്ന് ‘ പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയി. എന്റെ വീരന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഒരു പട്ടിയും എന്നെ കടിക്കില്ലായിരുന്നു എന്ന് ഒരു നിമിഷം ഓര്‍ത്തു പോയി.

(ഉയര്‍ന്നു വരുന്ന പട്ടി കടികളെ കുറിച്ച് )

ഹിമാചല്‍ മുതല്‍ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ പറയട്ടെ . നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനം ആണ് പ്രശ്നം. അല്ല ! കേരളത്തില്‍ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കള്‍? ഇവിടത്തെ മനുഷ്യരുടെ ചിന്താഗതി തന്നെയാണ് പ്രശ്നം .

ആരാണ് പ്രശ്നക്കാര്‍?

1) അങ്ങോട് ചെന്ന് ഉപദ്രവിച്ച് കടി മേടിച്ച് വീട്ടില്‍ പോകുന്നവര്‍

2) ഒരു കൗതുകത്തിന് പട്ടിയെ മേടിക്കും , കെട്ടിയിട്ട് വളര്‍ത്തും കൗതുകം നശിക്കുമ്പോള്‍ റോഡില്‍ ഉപേക്ഷിക്കും ( ഈ രീതിയില്‍ വളര്‍ത്തിയാല്‍ കൊച്ചുക്കുട്ടിളെ വരെ കടിക്കും )

നായ്ക്കളെ റോഡിലുപേക്ഷിക്കുന്നവര്‍ക്കെതിരെ കേസുമായി പൊലീസ് സ്റ്റേഷനില്‍ പോയാലോ, ‘ഈ വക ചീള് കേസ് ആയിട്ടൊന്നും വരല്ലേ ‘ എന്ന ഡയലോഗും .

പ്രശ്നം ഇല്ലാതാക്കണമെങ്കില്‍ പ്രശ്നത്തിന്റെ ഉറവിടത്തെ നശിപ്പിക്കണം.

കൂടെ ചിന്താഗതിയില്‍ ചെറിയ മാറ്റവും വരുത്തണം..

More from the blog

ആ ഓഡിയോ എന്റെ കൈയ്യിലുണ്ട്. അതിരുവിട്ടാൽ ഞാൻ എല്ലാ പരസ്യപ്പെടുത്തും. കൊല്ലാൻ വേണ്ടി അയാൾ പിന്നാലെയുണ്ട്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് സുപരിചിതയാണ് ദീപ്തി സീതത്തോട്.അതെ സമയം സ്വകാര്യ ജീവിതത്തിൽ താൻ ഒരുപാട് കഷ്ടതകൾ നേരിടുന്ന ആളാണെന്ന് അടുത്തിടയ്ക്കാണ് താരം പറഞ്ഞത്. താനും ഭർത്താവും വേർപിരിയാൻ പോകുന്നു എന്ന കാര്യം...

കഴിഞ്ഞ 17 വര്‍ഷമായി മുടങ്ങാത്ത കാഴ്ച; ഇത്തവണയും തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് കൂടാന്‍ എത്തി പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും-മലയാളത്തിന്റെ നന്മയുള്ള കാഴ്ച

മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ...

ഇരു കൈകളുമില്ല, കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍, ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍, ഏഷ്യയിലാദ്യമായി ലൈസന്‍സ് നേടുന്നതും ജിലുമോള്‍

ഇരു കൈകളുമില്ലാതെ കാലുകള്‍ കൊണ്ടുമാത്രം വാഹനമോടിച്ച് ലൈസന്‍സ് നേടിയ ഇടുക്കി സ്വദേശിനിയായ ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ ചിത്രങ്ങള്‍ മന്ത്രി എംബി രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇരു കൈകളുമില്ലാതെ കാലുകള്‍...

പരക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത് : വിജയകാന്തിന്റെ ആരോഗ്യ നിലയുടെ പുതിയ റിപ്പോർട്ട്‌ ഇങ്ങനെ, ആശുപത്രിയിൽ നിന്നുള്ള ചിത്രം

നടനും രാഷ്ട്രീയ നേതാവുമായ വിജയ് കാന്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടൻ ജീവൻ നിലനിർത്തുന്നത് എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ വാർത്തകൾ വ്യാജമാണ്...