കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് നടന് വിജയന് കാരന്തൂര്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ചു ഒരു പോസ്റ്റ് പങ്കുവെച്ചു. ഇപ്പോഴിതാ നടന് അജു വര്‍ഗീസും വിജയന് കാരന്തൂരിന് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് നടന് സഹായം അഭ്യര്‍ത്ഥിച്ചു എത്തിയത്.
‘വിജയന് കാരന്തൂരിനായി നമുക്ക് കൈകോര്‍ക്കാം’ എന്ന പോസ്റ്റില്‍ വിജയന് കാരന്തൂരിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി വിജയന് കാരന്തൂര്‍ കരള്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയാണ്.
നേരത്തെ തന്റെ രോഗാവസ്ഥയെക്കുറിച്ച് വിജയന് കാരന്തൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കരള്‍മാറ്റമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
നടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന് മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു .