മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും അഭിഷേകിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായ അമിതാബ് ബച്ചൻ്റെ മകൻ കൂടിയാണ് അഭിഷേക് ബച്ചൻ. അച്ഛൻ്റെ താരപദവിക്ക് അനുസരിച്ച് ഉയരാൻ അഭിഷേകിനു സാധിച്ചിട്ടില്ല എന്നത് സത്യമാണ്. എങ്കിലും ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇന്ന് അഭിഷേക് ബച്ചൻ.
ലുഡോ എന്ന സീരീസിൽ ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. മലയാളികളുടെ പ്രിയപ്പെട്ട പെർളി മാണി അടക്കമുള്ളവർ ഈ സീരീസിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ തൻറെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കുറച്ചുനാൾ ചെന്നൈയിലായിരുന്നു താരം. അതിനിടയിലാണ് താരത്തിന് ചെറിയ രീതിയിൽ ഒരു ആക്സിഡൻറ് സംഭവിക്കുന്നത്. മാധ്യമങ്ങളിലെല്ലാം ഇത് വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നിരുന്നു.
താരത്തിൻ്റെ വലതു കൈക്ക് പൊട്ടൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഉടൻ തന്നെ താരം മുംബൈയിലേക്ക് തിരിച്ചു പോവുകയായിരുന്നു. അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ചെറിയ ഒരു സർജറി കഴിഞ്ഞു. ഇപ്പോൾ താരം വിശ്രമിക്കുകയാണ്. എന്നാൽ ഉടൻ തന്നെ ചെന്നൈയിലേക്ക് തീർക്കുമെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്.
ഐശ്വര്യ റായ് ആണ് അഭിഷേക് ബച്ചൻ്റെ ഭാര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. മധ്യപ്രദേശിലെ ഗ്വാളിയാർ കോട്ടയിലാണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്.