മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ചോദ്യം ചോദിക്കാന്‍ ക്യാമറയെ അഭിമുഖീകരിച്ചു , എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് വ്യത്യസ്തമായൊരു അനുഭവം ; സുപ്രിയ മേനോന്‍

നടന്‍ പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകര്‍ക്ക് ഉള്ളത് . ഭര്‍ത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. ഇപ്പോള്‍ വനിതയുടെ കവര്‍ ചിത്രമായതിനെക്കുറിച്ചാണ് സുപ്രിയ കുറിച്ചത്. കൈയ്യിലൊരു പുസ്തകവുമായി ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.

വനിത ഇങ്ങനെയൊരാവശ്യത്തിനായി വിളിച്ചപ്പോള്‍ ഞാന്‍ ആശങ്കയിലായിരുന്നു. ആദ്യം നോ പറയാനാണ് തോന്നിയത്. മുന്‍പൊരിക്കലും ഞാന്‍ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. എല്ലാ കാര്യത്തിലും എനിക്ക് ഉപദേശം തന്നിരുന്ന അച്ഛനും കൂടെയില്ല. എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാനായി പ്രചോദിപ്പിക്കുന്ന അച്ഛന് വേണ്ടി നീ ഇത് ചെയ്യണം എന്നായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ നിരവധി തവണ ക്യാമറയെ അഭിമുഖീകരിച്ചിട്ടണ്ട്, അതൊക്കെ ചോദ്യം ചോദിക്കാനായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് വ്യത്യസ്തമായൊരു അനുഭവമാണ്. അത് അനായാസമായി ചെയ്യുന്നവരോട് എനിക്കെപ്പോഴും ബഹുമാനമാണ്.

എന്റെ ആശങ്കകളും പേടിയുമെല്ലാം മാറ്റി ഞാന്‍ ഫോട്ടോ ഷൂട്ടിന് തയ്യാറാവുകയായിരുന്നു. പുതിയ കാര്യം ചെയ്യാന്‍ മമ്മ മടിക്കുന്നുണ്ടോ എന്ന് ആലിക്ക് എങ്ങാനും തോന്നിയാലോ എന്ന ചിന്തയുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇതിന് തയ്യാറായത്, ഇതെനിക്ക് ആദ്യം കാണിക്കാനുള്ളത് ഡാഡിയെ ആണെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.