മലയാളികള്‍ക്ക് കിട്ടിയ ഒരു ഭാഗ്യമാണ് നടന് മമ്മൂട്ടി. ആദ്യകാലം തൊട്ട് സിനിമയില്‍ സജീവമായിരുന്ന മമ്മൂട്ടി ഇപ്പോഴും അഭിനയം തുടരുന്നു. അഭിനയത്തോടുള്ള തന്റെ ആര്‍ത്തിയെക്കുറിച്ചും മമ്മൂട്ടി തന്നെ സംസാരിച്ചിരുന്നു. ഇനിയും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് തന്നെയാണ് നടന്റെ ആഗ്രഹം. സമീപകാലത്ത് തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ച് ഈ നടന് കയ്യടി നേടി.
നടന്റെ അഭിനയജീവിതം ഇന്നും തുടരുന്നു. പലപ്പോഴും മമ്മൂട്ടിയുടെ പുറത്തുവരുന്ന വീഡിയോസ് എല്ലാം നിമിഷ ന്നേരം കൊണ്ടാണ് വൈറല്‍ അവര്‍. ഇവയ്ക്കൊക്കെ കാഴ്ചക്കാരും ഏറെയാണ്.
View this post on Instagram
ഇപ്പോള്‍ പുറത്തുവന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. നടന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ്(robert.jins) ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ മകനാണ് മമ്മൂട്ടിയെ വിളിച്ചതെന്നും റോബര്‍ട്ട് പറയുന്നു. ‘ആ വിളി, അതെന്റെ മകന് ആണെന്ന് ഓര്‍ക്കുമ്പോള്‍’, എന്നാണ് റോബര്‍ട്ട് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.
ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസംഗിക്കുന്ന വീഡിയോയാണ് റോബര്‍ട്ട് പങ്കുവച്ചത്. നടന് പ്രസം?ഗിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് മമ്മൂക്ക എന്ന് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പെട്ടെന്ന് തന്നെ അദ്ദേഹം വിളികേള്‍ക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ സദസിനെയും കുഞ്ഞിനെയും നോക്കി നിറഞ്ഞു ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ മകനാണ് മമ്മൂട്ടിയെ വിളിച്ചതെന്നും റോബര്‍ട്ട് പറയുന്നു. ‘ആ വിളി, അതെന്റെ മകന് ആണെന്ന് ഓര്‍ക്കുമ്പോള്‍’, എന്നാണ് റോബര്‍ട്ട് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.