68 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് മലയാളവും, അയ്യപ്പനും കോശിയും. സൂര്യയും അജയ് ദേവഗണ്ണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. സഹനടൻ ബിജു മേനോൻ. അപർണ ബാലമുരളി മികച്ച നടി,സംവിധായകൻ സച്ചി. മികച്ച പിന്നണി ഗായിക നഞ്ചമ്മ. പുരസ്കാര പട്ടിക ഇങ്ങനെ.

68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂഡൽഹിയിലുള്ള നാഷണൽ അവാർഡ് സെൻററിൽ വാർത്താ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂർ ആണ് പ്രഖ്യാപനം നടത്തിയത്. വിപുൽ ഷാ, ചിത്രാർത്ഥ സിംഗ്, അനന്ദ് വിജയ് പ്രിയദർശനന്ദ് എന്നിവരാണ് ജൂറിയിൽ ഉണ്ടായിരുന്നത്. 2020ലെ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ജൂറി സമിതിയുടെ അധ്യക്ഷൻ വിപുൽ ഷാ ആയിരുന്നു. 30 ഭാഷകളിൽ നിന്നായി ഏതാണ്ട് 305 ഓളം ഫീച്ചർ ഫിലിമുകൾ ആണ് ഈ തവണത്തെ മത്സരത്തിന് ഉണ്ടായിരുന്നത്. നോൺ ഫീച്ചർ ഫിലിം പട്ടികയിൽ ഏതാണ്ട് 148 ചിത്രങ്ങൾ 28 ഭാഷകളിൽ നിന്നായി ഉണ്ടായിരുന്നു. അഞ്ചു വിഭാഗങ്ങളിൽ ആയിട്ടാണ് പുരസ്കാരങ്ങൾ തരംതിരിച്ചിരിക്കുന്നത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ്, ഫീച്ചർ ഫിലിം വിഭാഗം, നോൺ ഫീച്ചർ ഫിലിം വിഭാഗം, മികച്ച രചന, മികച്ച സിനിമ സൗഹൃദ സംസ്ഥാനം എന്നിവയാണ് ഇത്.

മലയാളത്തിൽ നിന്നും ബിജുമേനോൻ, അപർണ ബാല മുരളി എന്നിവർ പുരസ്കാര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നു എന്ന് നേരത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. മികച്ച സഹനടനുള്ള പുരസ്കാര സാധ്യത പട്ടികയിലാണ് ബിജുമേനോൻ ഇടം പിടിച്ചിരുന്നത്. മികച്ച ശബ്ദം വിശ്രമത്തിനുള്ള പുരസ്കാര സാധ്യത പട്ടികയിൽ മാലിക് എന്ന മഹേഷ് നാരായണൻ ചിത്രവും ഇടം പിടിച്ചിരുന്നു. ഈ സൂചനകൾ എല്ലാം ഏറെക്കുറെ ശരിയായിരിക്കുകയാണ്. മികച്ച സംവിധായകൻ ഉള്ള പുരസ്കാരം സച്ചി (അയ്യപ്പനും കോശിയും) സ്വന്തമാക്കി. അപർണ ബാലമുരളിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സൂര്റായ് പോട്ട്രു എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇത്. സൂര്യ ആണ് മികച്ച നടൻ. ബിജുമേനോൻ ആണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇത്. ഇതേ സിനിമയിലെ ഗാനം ആലപിച്ചതിന് നഞ്ചമ്മ മികച്ച പിന്നണിഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സൂരറയി പോട്ട്രു സ്വന്തമാക്കി. മികച്ച ഓഡിയോഗ്രാഫി പുരസ്കാരം സ്വന്തമാക്കിയത് മാലിക്. മികച്ച ചിത്രം സൂരറായ് പോട്ട്ര് ആണ്.

മികച്ച മലയാളം ഫീച്ചർ ഫിലിം ആയി തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുത്തു. സെന്ന ഹെഡ്ഗേ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച ആക്ഷൻ കൊറിയോഗ്രാഫി പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് അയ്യപ്പനും കോശിയും ആണ്. രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ് ഇതിൻ്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്തത്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ സ്വന്തമാക്കിയത് കപ്പേള എന്ന ചിത്രമാണ്. അനീസ് നാടോടി ആണ് ഇതിൻറെ പ്രൊഡക്ഷൻ ഡിസൈനർ.

 

‘ ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച നിഖിൽ എസ് പ്രവീൺ ആണ് മികച്ച ചായാഗ്രഹകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സംവിധായകൻ എന്ന പട്ടികയിൽ പുരസ്കാരം സ്വന്തമാക്കിയത് ആർ വി രമണി ആണ്. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിക്കുകയുണ്ടായി. കുങ്കുമാർച്ചൻ ആണ് മികച്ച കുടുംബചിത്രം. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് മധ്യപ്രദേശ് ആണ്. ഉത്തരാഖണ്ഡ് ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പ്രത്യേക പരാമർശം നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥം ആയി തിരഞ്ഞെടുത്തത് അനൂപ് രാമകൃഷ്ണൻ എഴുതിയ എംടി അനുഭവങ്ങളുടെ പുസ്തകം ആണ്. മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചത് വിശാൽ ഭരദ്വാജ് ആണ്. അനാദി അതലെ ആണ് മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.