2021 സെപ്റ്റംബറിലായിരുന്നു 24 -കാരനായ ഖുറാന് മക്കെയ്നും 61 -കാരിയായ ചെറില്‍ മക്ഗ്രെഗറും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2023 ഓടെ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി 1.14 കോടി രൂപ ചെലവഴിച്ചു എന്ന് ഇവര്‍ അറിയിച്ചതാണ് വാര്‍ത്തയായിരിക്കുന്നത്.
വാടക ഗര്‍ഭപാത്രത്തിനായി 5,73,419 മുതല്‍ -1,14,68,398 വരെ വിലവരും. തങ്ങള്‍ക്ക് അനുയോജ്യമായ വാടക ഗര്‍ഭപാത്രം കണ്ടെത്താനാവുന്നതില് സന്തോഷമുണ്ട്. 2023 -ലെ വസന്തത്തിന്റെ അവസാനത്തോടെ കുഞ്ഞ് എത്തുമെന്നും ദമ്പതികള്‍ പറയുന്നു. ഖുറാന്റെ ആദ്യ കുഞ്ഞാണിത്. ചെറിലിന് ഏഴ് മക്കളും പതിനേഴ് കൊച്ചുമക്കളുമുണ്ട്.
പ്രായവ്യത്യാസം കാരണം ഇരുവരും നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. പലപ്പോഴും ഖുറാന്റെ മുത്തശ്ശിയാണ് ചെറില്‍ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഒരുപാട് പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ വരാറുണ്ടെന്ന് ഖുറാന് പറയുന്നു. അതില്‍ ഏറ്റവും വേദനിപ്പിച്ച കമന്റ് ‘പണത്തിന് വേണ്ടിയാണ് താന്‍ ചെറിലിനെ സ്നേഹിച്ചത്’ എന്നുള്ളതായിരുന്നു എന്ന് ഖുറാന് പറയുന്നു.
2012 -ല്‍ ചെറിലിന്റെ മകന് ക്രിസ് നോക്കിനടത്തുന്ന റെസ്റ്റോറന്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അന്ന് ഖുറാന് അവിടെ ജോലിക്കാരനായിരുന്നു. പതിനഞ്ച് വയസായിരുന്നു പ്രായം. പിന്നീട് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹിതരാവുകയായിരുന്നു.