മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ പത്ര സമ്മേളനത്തിനിടെ വിഡി സതീശനെ കെ സുധാകരന് തെറി വിളിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു.
വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ എത്താന്‍ വൈകിയതിലുള്ള ദേഷ്യം കൊണ്ടാണ് കെ സുധാകരന് തെറി പറഞ്ഞത്. മൈക്ക് ഓണ്‍ ആണെന്ന് അറിയാതെയായിരുന്നു കെ സുധാകരന് തെറി പറഞ്ഞത്.
ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന് ദേഷ്യം പ്രകടിപ്പിച്ചത്.
കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവം പ്രതിപക്ഷം ഏറ്റെടുത്തിരുന്നു.
എന്നാല്‍ സംഭവത്തില്‍ ന്യായീകരണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ വിഷയം ആഘോഷമാക്കിയിരിക്കുകയാണ്. ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ് വിഷയം. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.